പയ്യാവൂർ പഞ്ചായത്തിൽ
പയ്യാവൂർ: പഞ്ചായത്ത്, കൃഷി ഭവൻ, പയ്യാവൂർ നാളികേര ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽലോക നാളികേര ദിനാചരണം നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. നാളികേര ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ കുഴിവേലിൽ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സെക്രട്ടറി ജോൺ പൗവത്തിൽ ആമുഖ പ്രഭാഷണം നടത്തി. കൃഷി ഓഫീസർ ഡോ. ആര്യ പദ്മനാഭൻ കർഷകർക്ക് ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ, വാർഡ് മെംബർമാരായ ജെയിംസ് തുരുത്തേൽ, ജാൻസി ഷാജു, ഷീജ തോമസ്, ജോയി പുല്ലാട്ട്, തോമസ് കുമ്പിടിയാങ്കൽ എന്നിവർ പ്രസംഗിച്ചു.
കാർത്തികപുരം ജിവിഎച്ച്എസ്എസില്‍
കാർത്തികപുരം: ജിവിഎച്ച്എസ്എസ് കാർത്തികപുരം സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക നാളികേര ദിനാചരണം നടത്തി. ഉദയഗിരി പഞ്ചായത്ത് കൃഷി ഓഫീസർ ഡീന സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബോധവത്കരണ ക്ലാസ്, നാളികേര ദിന പ്രതിജ്ഞ, പോസ്റ്റർ രചനാ മത്സരം, സ്കൂൾ കാമ്പസിലെ തെങ്ങിൻതടം വൃത്തിയാക്കൽ എന്നിവ നടന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി. വിജേഷ്, പ്രിൻസിപ്പൽ സൗദാമിനി, പ്രദീപ് എബ്രഹാം, ജഗത് മനോജ് എന്നിവർ പ്രസംഗിച്ചു.